മഴ

(എന്‍റെ കോളേജ് ജീവിത കാലത്തേ ഹോസ്റ്റല്‍ ജീവിതത്തില്‍ വീണു കിട്ടിയിരുന്ന ധാരാളം ഒഴിവു സമയങ്ങള്‍ ഞാന്‍ ചിലവഴിച്ചിരുന്നത്‌ വായനയിലും , പിന്നെ ചുരുക്കം ചില എഴുത്തുകളിലും  കൂട്ടുകാരോടൊത്ത് ഒഴിഞ്ഞിടങ്ങളില്‍ പോയി വലിയ വായില്‍ സുഖവും ദുഖവും ഭൂതവും ഭാവിയും വര്‍ത്തമാനവും അവയിലെ ഓരോ ചെറിയ കാര്യവും പങ്കുവെച്ചും മറ്റുമായിരുന്നു. ഇവിടെ ഇന്ന് എഴുതി തീര്‍ക്കാന്‍ പോകുന്നത് മഴ എന്ന പേരില്‍ എഴുതിയ എന്‍റെ പഴയ ഒരു കവിതയാണ്. കൃത്യമായി പറഞ്ഞാല്‍ 14-07-2004 തിയതിഎഴുതിയത്.) 

മഴ ചിത്രം
ചിത്രം - ഗൂഗിളിനോട് കടപ്പാട്


അകതാര്‍ നിറക്കാന്‍ കാര്‍മേഘമെത്തി
ആടി ഉലഞ്ഞ കാര്‍കൂന്തലുമായ് ..
ഇന്നലകളെ മറന്നൊരായിരം മഴത്തുള്ളികള്‍ 
ഈണത്തില്‍ ഈരടി കൊട്ടീടുന്നു.

ഉന്മാദിയായീ ഞാനവള്‍ക്കുമേല്‍
ഊഷ്മളമായൊരാഹാരം ചാര്‍ത്തി.
ൠതത്തിന്‍റെ ജലധിയായ് തേന്മാഴയായ്
എന്നുള്ളം നിറച്ചവള്‍ ഉന്മാദിയായ് 
ഏതൊരുഷ്ണത്തിന്‍ നെടുവീര്‍പ്പിലും 
ഒരുമ്മയായ് അവളെന്നെ പുല്‍കി പോലും 

ഓര്‍ക്കാനൊരായിരം മഞ്ചീരനാദമായ്
കര്‍ഷകരാടിപ്പാടീടുന്നു 
കാര്‍വര്‍ണ്ണനായവള്‍ ആടിയടുത്തപ്പോള്‍ 
നിനാദമായ് വന്നു മഴത്തുള്ളികള്‍ 
ചാറ്റല്‍ മഴയത്തെ പൂമോട്ടുകളായ് 
കുളിരൊത്ത വീശറിയായവളും 

താളാത്മ രാഗമായ്ഊര്‍ന്നിറങ്ങി കണം 
പദനിസ താളത്തില്‍ വീണുടഞ്ഞു. 
പാദസരത്തിന്‍റെ ചഞ്ചലനാദമായ് 
പാരിന്‍റെ സ്നേഹമായ് മാറിയവള്‍


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌