പ്രണയത്തിൻ്റെ നേർക്കാഴ്ചകൾ

പറയാൻ കഴിയാത്തത് പോലെ,
എന്റെ ഹൃദയത്തിന്റെ ഹിമവാതായനം,
നിന്റെ മുന്നിൽ തുറക്കാൻ ശ്രമിക്കുന്നു,
വാക്കുകൾ കണ്ടെത്താൻ കഴിയാതെ.

ദൂരമില്ലാതെ നാം കൂട്ടുകാർ,
പകൽ സന്ധ്യയിലെ പ്രണയം പോലെ,
മൃദുസ്മിതങ്ങൾ പകർന്ന്
വാക്കുകൾ പിറക്കാതെ 
അരികിലായി തന്നെ തുടരുന്നു. 
ഒരു വാക്ക് പോലും പറഞ്ഞില്ല,
എങ്കിലുമെൻ ഹൃദയം തുറന്നത് നീ അറിഞ്ഞുവോ? 
നിന്റെ മുഖത്തിന്റെ പ്രഭയിൽ,
ചിരിയോടെ പ്രണയം പകരുന്നുണ്ടോ?

കണ്ണുകൾ തമ്മിൽ ചേരുമ്പോൾ,
നിശ്ശബ്ദ സംഗീതത്തിന്റെ ഭാവം.
വാക്കുകളിൽ മറഞ്ഞു നിൽക്കുന്ന,
പ്രണയത്തിന്റെ മനോഹര നിമിഷങ്ങൾ.

ഇതാണോ സ്നേഹത്തിന്റെ,
വ്യാഖ്യാനം മനുഷ്യ ഹൃദയത്തിൽ?
പറയാനാകാത്ത മൗനത്തിന്റ,
ആമുഖമാണ് ഇത്.

എന്റെ ഹൃദയമൗനത്തിന്‍റെ മൂകത്വം,
നിന്റെ ഹൃദയത്തിലേക്ക് പതിക്കുന്നു.
ഇനി വാക്കുകളുടെ ആവശ്യമില്ല,
എന്നെ നിറച്ച് നിൻ പ്രാണനുഭവങ്ങളിലേക്ക് ചേർക്കൂ... 

നിന്റെ ചിരിയുടെ നിശ്ശബ്ദതയിൽ,
എന്റെ മനസ്സിന്റെ ഇലകളിൽ,
നേർന്ന പ്രണയത്തിന്റെ തളിരുകൾ,
മുറുകെ പിടിക്കാനാവാതെ.

നിശ്ശബ്ദം മൗനത്തിന്റെ
കമ്മലിൽ പതിയെ പതിയെ,
പ്രണയത്തിന്റ വേട്ടയുടെ
വേദന, അറിയാതെ.

കണ്ണുകളിൻ നിഴലിൽ
ചേരുന്ന നിമിഷങ്ങൾ,
പറയാനാകാത്ത പ്രണയത്തിന്‍റെ
മിണ്ടാനാവാത്ത ഗാനം,
വിങ്ങി നിറഞ്ഞ അമാന്തിയുള്ള 
ചുവടുകൾ ഭയം നിറക്കുന്നു.

ഇങ്ങനെ, വാക്കുകൾക്കപ്പുറം,
നിന്റെ ഹൃദയത്തിൻ്റെ മൗനത്തിൽ,
ഞാൻ കാണാൻ ശ്രമിക്കുന്നു,
പറയാനാകാത്ത സ്നേഹത്തിന്റെ മുഖം.

കണ്ണിലുണ്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം
വാക്കുകൾക്ക് അരികിൽ എത്തുമ്പോൾ 
ഹൃദയം താളം തെറ്റുന്നത് അറിയുന്നില്ല 
അവസാനമായി പറയണം
ഇഷ്ടമാണ് പുഷ്പങ്ങൾ പോലെ,
മഞ്ഞു കണങ്ങൾ പോലെ,
എപ്പോഴും ആ ഗന്ധം മനസ്സിൽ നിറക്കാൻ 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌