പ്രവാസികള്‍
നിറങ്ങളില്ലാത്ത ജീവിതത്തില്‍....
സ്വപ്നങ്ങള്‍ക്ക് സ്ഥാനം ഇല്ലാത്തത്,
രസങ്ങള്‍ ഇല്ലാത്തത്,
ആഗ്രഹങ്ങള്‍ മറയുന്നത്,
ജീവിതം തന്നെ നരച്ചു പോകുന്നതും
നീ അറിയാതെ പോകുന്നതും.....
പ്രവാസി ജീവിതത്തില്‍ സ്തിരം കാഴ്ച്ചമാത്രം.....!
നിനക്ക് മുന്നില്‍ പ്രഭാതം വിരിഞ്ഞിരുന്നത്,
നാട്ടില്‍ പൊരിയുന്ന വയറുകള്‍ക്ക് അന്നം നല്‍കാനായിരുന്നു.
ഇപ്പോള്‍ നീ വിശപ്പൊളിപ്പിക്കുന്നത്
നാട്ടിലെ ജീവിതങ്ങള്‍ക്ക് ...
"അടിച്ചു പൊളിക്കാനും" കൂടെ
സല്‍ക്കാരങ്ങളിലെ ഫാഷന്‍ പരേടില്‍
ഒന്നു "ഞാനാവാനും" മാത്രം.
തിരിഞ്ഞു നോക്കരുതനിയാ......
നീ നടക്കുക...
ചുമടും താങ്ങി ഊശരമായ
മരുഭൂമിക്കു മുകളില്‍
നീരുറവകള്‍ തേടി പോകുന്ന
നിലക്കാത്ത യാത്രയില്‍ നീയും
കണ്ണിയായ് ചേരുക.....
നാളെ നിന്‍ വിയര്‍പ്പില്‍ നിന്നും
പിറവിയെടുത്ത പിന്‍ തലമുറക്കാര്‍
ഓര്‍ക്കണം എന്നും നീ -
ചിന്തിക്കരുത്..
thanks
മറുപടിഇല്ലാതാക്കൂ