കടക്കെണി - ഒരു ഓര്‍മ

ഇനി ഈ ചവിട്ടുപടികള്‍ 
കരിയിലകളാല്‍ മൂടപ്പെടും. 
പതിയെപ്പതിയെ നമ്മുടെ കാല്‍പ്പാടുകളും. 
ഇനി ഇവിടെ കാര്‍ക്കിച്ചു തുപ്പാന്‍ ആരും വരില്ല , 
ശാസിക്കാന്‍ അമ്മയും വരില്ല.  

തുടച്ചു വൃത്തിയാക്കുമ്പോള്‍  
കളിച്ചു കോലായില്‍ 
ഞാന്‍ ചവിട്ടുമ്പോള്‍ 
തുടതുണിയുമായി എന്നേ ഓടിക്കാന്‍
പോന്നനിയത്ത്തിയും വരില്ല.

നേരം തെറ്റി രാവിന്‍ മറവില്‍ 
അമ്മ തുറന്നു വയ്ക്കുന്ന  
അടുക്കള വാതില്‍ പതുക്കെ ചാരുമ്പോള്‍ 
ഉഗ്രനയനമോടെയ് "എവിടെയയിരുന്നടാ"
എന്നമര്‍ത്തി ചോദിയ്ക്കാന്‍ അച്ചനും വരില്ല. 

കിടക്കാന്‍ നേരം 
ശബ്ദം ഉയര്‍ത്തുമ്പോള്‍ 
പ്രാകിപറയാനും 
ദൈവനാമം ജപിക്കാനും 
ഇനി മുത്തശിയും വരില്ല.

കുളപ്പടവില്‍ അവള്‍ തന്ന കുറിമാനം വായിക്കുമ്പോള്‍
ഒളിഞ്ഞു നോക്കാന്‍ ഇനി  
എന്‍റെ കുഞ്ഞുപ്പെങ്ങളുടെയ്  
ആ കണ്ണുകളും ഇന്നില്ല.... !

എല്ലാ കര്‍ക്കിടകത്തിലും,
ഇടിമിന്നലില്‍നിന്നും ചെവിപൊത്തി
അമ്മയുടെ മാറിന്‍ചൂടില്‍
മുഖമോളിപ്പിക്കാന്‍ -
ആ നനുത്ത വിരലുകളുടെയ്  
സ്പര്‍ശനം ഇനിയല്ലയെന്ന സത്യം 
എന്‍റെ ദൈര്യം ചോര്‍ത്തിക്കളയുന്നു.
ഇപ്പോള്‍ ഞാന്‍ അനാഥനായി.

അകത്തളങ്ങളില്‍ മുത്തശി കഥ പറയുമ്പോള്‍ 
കുസൃതി കളിയ്ക്കാന്‍ 
ഇനി അനിയത്തി എപ്പോഴാണ് മടങ്ങി വരിക?  
ഇല്ല ആരും വരില്ല  
ഇനി മുറ്റം നിറയെ ദുഃഖം തളംകെട്ടിക്കിടക്കുമ്പോള്‍ 
മൂകമായി ഞാനും ഉണ്ടാകും. 

എന്നരികില്‍ ആരും ഇല്ല എങ്കിലും 
ഈ സ്ഥലങ്ങളില്‍ അവരുടെ ഹൃദയമിടിപ്പുകള്‍ 
എന്‍റെ കാതില്‍ അലയടിക്കുന്നുണ്ട്.
കഴിയില്ല പോകാന്‍ ദൂരെ 
ആരെയും ഞാന്‍ കാണുന്നില്ല . 
ഇനി നിങ്ങള്‍ വരുമ്പോഴും  
ഇവിടെ ഞാനും ഉണ്ടാകും.


( ഈ കവിത - എന്‍റെ കൂടെ യാത്ര ചെയ്ത ഞാനറിയാത്ത ഒരു പാവം സഹയാത്രികന് സമ്മാനിക്കുന്നു - കോഴികോട് പഠിക്കവേ പട്ടാമ്പിയിലേക്ക് ട്രെയിന്‍ യാത്രക്കിടെ മൂകമായി ഇരുന്ന ഒരു സുഹൃത്ത്, കണ്ണുനീര്‍ കലര്‍ന്ന ആ ചുവന്ന കണ്ണുകളില്‍ തന്‍റെ എല്ലാം നഷ്ടപ്പെട്ട് എവിടോക്കോ (ഞാന്‍ ചോദിച്ചപ്പോള്‍ അതിനും മറുപടി തന്നില്ല) പോകുന്ന ആ പാവം മനസ്സ് എന്നോടു പങ്കു വച്ച ദുഃഖങ്ങള്‍ ഇവിടെ ഞാന്‍ കുറിച്ച് അത്രമാത്രം - കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തപ്പോള്‍ തന്നെ ബാക്കി വച്ചത് എന്തിനു എന്ന് ചോദിച്ചതും , ആ മരണവീട് മരിച്ചു ഏഴാം പക്കം കടക്കാരെല്ലാം പങ്കിട്ടെടുത്തതും പറഞ്ഞു കരഞ്ഞ ആ പാവം സഹയാത്രികന്‍ ഇന്നെവിടെയാണ് എന്നെനിക്കറിയില്ല )

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌