ഒരു പെരുന്നാള്‍ ദിവസം (ഫ്ലാഷ് ബാക്ക്)

ബാലിപെരുന്നാളിന്നു പുത്തന്‍ കുപ്പായവും കൊട്ടാന്‍ മുണ്ടും ഉടുത്തു കുട്ടേട്ടന്‍റെ കടയില്‍ നിന്നും എടുത്ത ലൂണാര്‍ ചെരുപ്പും ഇട്ടു പത്രാസോടെ ഉമ്മയുടെ മുമ്പില്‍ വന്നു നിന്നു , പള്ളിയില്‍ നിന്നും തക്ബീര്‍ വചനങ്ങള്‍ ലോകം മുഴുവന്‍ കേള്‍ക്കവണ്ണം ഉയരുന്നുണ്ട് , ഉമ്മ കയ്യില്‍ അല്പം വെളിച്ചെണ്ണ എടുത്തു കൊല് പോലെ നില്‍കുന്ന കുറ്റി മുറികളില്‍ തേച്ചു മിനുക്കി എന്നുട്ടു വട്ടചീര്‍പ്പ് കൊണ്ട് മുടി ചീകി ഒതുക്കി തൊപ്പിയും ഇട്ടു തന്നു ഇനി ഉപ്പാടെ കൂടെ പള്ളിയിലേക്ക് പോകണം , ഉപ്പ കണ്ണാടിയില്‍ നോക്കി തല ചീകുകയാണ് ഉപ്പയും  എന്നെ പോലെ മുണ്ടും ഷര്‍ട്ടുമാണ് വേഷം പക്ഷെ ഷര്‍ട്ട്‌ വെള്ളയാണ്. പള്ളിയിലേക്ക് ഇറങ്ങും നേരം ഉമ്മ പോക്കറ്റില്‍ അഞ്ചു രൂപ ഇട്ടു തന്നു പള്ളിയിലെ ഉസ്താദിനു ഇമാമത്ത് പണം കൊടുക്കണം എന്ന് പറഞ്ഞു തന്നു അന്ന് എന്‍റെ മുഖത്ത്  വിടര്‍ന്ന ആ സന്തോഷം ഇന്നെത്ര വലിയ പണം കിട്ടിയപ്പോഴും ഉണ്ടായിട്ടില്ല, അഞ്ചു രൂപ ഷര്‍ട്ടി ന്‍റെ പോക്കറ്റില്‍ ഇട്ടു നടക്കുക തന്നെ വലിയ ഗമയുള്ള കാലമാണ് അതും ഈ ചെറുപ്പത്തില്‍ അതും കൂടി ആയപ്പോള്‍ ഞാന്‍ ഉമ്മയോട് പറഞ്ഞു ഇപ്പോള്‍ ഞാനും ഒരു കുട്ടി ഉപ്പ ആയിരിക്കുന്നു കാരണം ഉപ്പാടെ വേഷം എന്നെ പോലെ , പോക്കറ്റില്‍ ഉപ്പാനെ പോലെ പണവും അതുകേട്ടു ഒന്ന് ചിരിച്ചു കൂടെ ചെരുപ്പ് മറന്നിട്ടു വരരുത് എന്നൊരു ഓര്മ പെടുത്തലും - അത് പറയാന്‍ കാരണമുണ്ട് പള്ളിയിലേക്ക് ചെരുപ്പ് ഇട്ടു പോയാല്‍ അത് മറന്നിട്ടു വരും വീണ്ടും പള്ളിയിലേക്ക് നടന്നു പോയി ചെരുപ്പ്എടുത്തു കൊണ്ട് വരണം ചിലപ്പോഴൊക്കെ അതിന്‍റെ പേരില്‍ അടിയും കിട്ടിയിട്ടുണ്ട്.  (രണ്ടാം വട്ടം പള്ളിയിലേക്ക് പോകുമ്പോള്‍ തന്നെ റോഡ്‌ സൈഡിലുള്ള വീട്ടിലെ പെണ്ണുങ്ങള്‍ കുണുങ്ങി ചിരിച്ചു കളിയാക്കും അവര്‍ക്കറിയാം എന്‍റെ ചെരുപ്പിന്‍റെ മറവികഥകള്‍ ) 

പള്ളിയിലേക്ക് അടുക്കും തോറും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു - വലിയവര്‍ ഇമാമത്ത് പണം കൊടുക്കും പോലെ ഞാനും കൊടുത്തു പേരെഴുതിച്ചു ഉപ്പയാണ് രസീത് വാങ്ങിയത് , തക്ബീ റി ന്‍റെ സര്‍വ്വ മാദുര്യവും അന്ന് പള്ളിയില്‍ നിറഞ്ഞു നിന്നു, എങ്ങും പുത്തന്‍ വസ്ത്രങ്ങളും സന്തോഷം നിറഞ്ഞ മുഖങ്ങള്‍ മാത്രം അതിനൊപ്പം ഉയരുന്ന മന്ത്ര ധ്വനികളും. ഉപ്പയുടെ അരികു പറ്റി പള്ളിയില്‍ ഇരുന്നു ഞാനും തൊണ്ട പൊട്ടുമാറു   അള്ളാനെ വിളിച്ചു കാരണം മൈക്കിലൂടെ എന്‍റെ ശബ്ദം ലോകം കേള്‍ക്കണം അതിനെക്കാള്‍ ഉപരി അടുക്കളയില്‍ ഉള്ള എന്‍റെ ഉമ്മ കേള്‍ക്കണം എന്നിട്ട് വേണം ഉമ്മയോട് അതിനെ കുറിച്ച് ചോദിയ്ക്കാന്‍ , അനിയന്‍റെ മുന്നില്‍ ആളാകാന്.

നിസ്കാരം കഴിഞ്ഞപ്പോള്‍ ഉപ്പ എന്നെയും കൂട്ടി ഖബരിസ്തനിലേക്ക് നടന്നു ഇക്കാകയും കൂടെ വന്നു ( അന്ന് അവന്‍ വലിയവനാണ്‌ , അവന്‍റെ കൂടെ എന്നെ കൊണ്ട് പോകില്ല കാരണം നാട്ടിലെ വലിയ കുട്ടികളില്‍ ആരും തന്നെ അനിയന്മാരെ കൊണ്ട് പോകില്ല അവര്‍ക്ക് പ്രത്യേക കൂട്ടങ്ങളും കളികളും ഒക്കെ ഉണ്ട് ) വല്ലിപ്പയുടെ ഖബറിന്നരികില്‍ നിന്നപ്പോള്‍ സ്വര്‍ഗീയ കാറ്റ് വീശുന്നത് പോലെ തോണി , പള്ളികാട്ടിലെ മീസാന്‍ കല്ലുകളെ പോലും മൂടി നില്‍ക്കുന്ന കുറ്റി ചെടികളുടെ ഇലകള്‍ ആ കാറ്റില്‍ നൃത്തം വെക്കുന്നുണ്ട് അവരും പെരുന്നളിന്നു കളിക്കയാവും - ഞാന്‍ കാണാത്ത വല്ലിപ്പക്ക് സലാം ചൊല്ലി മടങ്ങും നേരം മനസ്സ് ശാന്തമായിരുന്നു പെരുന്നാള്‍ എന്ന് പറഞ്ഞാല്‍ അതാണ്‌ ഇന്നും എന്‍റെ മനസ്സില്‍ ഓടി എത്തുക. 

വീട്ടില്‍ വന്നു വല്ലിമ്മയുടെ അടുത്തു പോയി വല്ലിപ്പാനെ കണ്ടു എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ സ്നേഹപ്രവാഹം ആഴിയായ് മാറിയത് ഇന്നും കണ്മുന്നിലുണ്ട്. സന്തോഷം നിരയുമ്പോള്‍ മാത്രമേ എനിക്ക് വല്ലിമ്മയുടെ തിന്നാം പെട്ടിയില്‍ ( മുറുക്കാന്‍ പെട്ടി ) നിന്നും മുറുക്കാന്‍ അധികാരമുള്ളൂ - തിന്നാം പെട്ടി തുറന്നപ്പോള്‍ ചോറ് തിന്നു വരാന്‍  പറഞ്ഞു വല്ലിമ്മ വെറ്റില ചുവയുള്ള ചുണ്ട് കൊണ്ട് മുത്തം വച്ച് തന്നു - വലിയ ഒരു പെരുന്നാള്‍ സമ്മാനം. ചോറ് തിന്നലിനും ഉണ്ട് പ്രത്യേകത വലിയ ഒരു വാഴയിലയില്‍ ചോറ് നിരത്തി എല്ലാവരും അതില്‍ നിന്നാണ് തിന്നുന്നത് അന്ന് ഫസ്റ്റടിക്കലില്ല , എല്ലാവരും ഒരുമിച്ചാണ് എഴുനേല്‍ക്കുക ചോറിനു ശേഷം വീട്ടില്‍ തന്നെ കുലച്ച പഴം തിന്നുമ്പോഴെക്കു  വയര്‍ നിറഞ്ഞിട്ടുണ്ടാകും  ഒപ്പം ഉമ്മയുടെയും ഉപ്പയുടെയും മനവും. ഒരു പെര്ന്നാല്‍ ദിവസം ചോറെല്ലാം     തിന്നു ഇരിക്കവേ ഒരു വല്ലിമ്മ ഒരു കുട്ടിയേയും പിടിച്ചു ഭിക്ഷ എടുക്കാനായി വന്നു അവരെ കോലായില്‍ വിളിച്ചിരുത്തി വയറു നിറയെ ഭക്ഷണം കൊടുത്തു ഒരു പൊതിച്ചോറും തയ്യാറാക്കി കൊടുത്തു വിട്ടു അതും പറഞ്ഞു കരഞ്ഞ ഉമ്മയുടെ കണ്ണീരിന്‍റെ നനവ് ഒരോ പെരുന്നാളിനും എന്‍റെ മനസ്സില്‍ വിരുന്നെത്തുന്ന മദുര സ്മരണയും അതിലേറെ ഒരു വലിയ പാഠവുമാണ്. ചോറ് തിന്നു കഴിഞ്ഞു പടക്കവും മറ്റും പൊട്ടിക്കും. ഇക്കാക്കയാണ് നേതാവ് അവന്‍ കമ്പി പൂത്തിരി കത്തിച്ചു തരും അത് പിടിക്കാനുള്ള അവകാശം മാത്രം എനിക്കും അനിയന്‍ സൈഫുവിനും  കത്തി തീര്‍ന്നാല്‍ കമ്പിത്തിരിയുടെ കമ്പി അവനെ ഏല്‍പ്പിക്കണം എന്നാലും ഭയങ്കര സന്തോഷമാ മുഖത്ത് അന്ന് ഓരോ നിമിഷവും മനസ്സില്‍ നിറഞ്ഞിരുന്ന സന്തോഷം പോലും ഇന്ന് ഒരു പെരുന്നാള്‍ ദിനം മുഴുവന്‍ ഇരുന്നാലും കിട്ടുന്നില്ല.  രാത്രിയാണ് മത്താപ്പും നെല്‍ചക്രവും , മേശപ്പൂവും കത്തിക്കുക. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാല്‍ അപ്പോള്‍ ഒന്ന് ഇവിടെ പൊട്ടിക്കും അപ്പോള്‍ അപ്പുറത്ത് രണ്ടെണ്ണം അങ്ങിനെ പോകുന്നു പെരുന്നാള്‍ സന്തോഷങ്ങള്‍.... . 

വെയില്‍ ആറുന്നതോടെ പള്ളി പീട്യേടെ അവിടെ ഒത്തുകൂടും പള്ളി പീട്യേടെ അവിടെ അന്ന് സകലമാന ജനങ്ങളും ഉണ്ടാകും പെണ്‍പട തന്നെ ഒരു ഭാഗം കയടക്കിയിട്ടുണ്ടാകും അന്ന് അവിടെ ഒരു പെട്ടികട ( നൂര്‍ജയുടെ ഉപ്പാടെ കടയാ - അവള്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ് മക്കളെ) ഉണ്ടായിരുന്നു അതിനു ചുറ്റി പറ്റി പുളിയചാര്‍ നാരങ്ങ മുട്ടായി പാരീസ് മുട്ടായി തുടങ്ങിയവ വാങ്ങി നുണഞ്ഞും ഞങ്ങളേക്കാള്‍ വലിയവരായ ഇക്കാകയും സംഗവും ആദ്യം തന്നെ അവിടെ എത്തിയിട്ടുണ്ടാകും അവര്‍  പടക്കം പൊട്ടിച്ചു കളിക്കവേ ഒരു തലക്കല്‍ നിന്നും തൊടങ്ങും ഒപ്പനയും കുരു കുരു മച്ചം പെണ്ണുണ്ടോ കളിയും അത് അവസാനിക്കലോടെ ജൂട്ടും ഉപ്പും പക്ഷി കളിയും ചോട്ടേം കോലും കൊച്ചോത്തിയും, ഏറു പന്തും , ഗോട്ടികളിയും  മറ്റും - അന്ന് നാട് മുഴുവന്‍ പെരുന്നാളില്‍ പങ്കെടുക്കും ഉപദേശിച്ചും കളി പറഞ്ഞും  വലിയവരും ഉമ്മാരും വല്ലിമ്മമാരും വരെ അതില്‍ പങ്കെടുക്കും.
ഇരുട്ടാകും വരെ കളിയും ചിരിയുമായി വീട്ടിലേക്കു തിരിക്കുമ്പോള്‍ പമ്പരമുട്ടായി കറക്കി കൊണ്ടാണ് പോക്ക് , മത്താപ്പും പൂത്തിരിയും മറ്റും കത്തിക്കാന്‍ ഉണ്ട്, രാവിലെ പള പളാന്നു മിന്നിയ ഡ്രെസ്സെല്ലാം അഴുക്കു പുരണ്ടിട്ടുണ്ടാകും അന്ന് മാത്രം ഉമ്മ ചീത്ത പറയില്ല മാത്രമല്ല ചളി എത്രത്തോളം ആയിട്ടുണ്ടോ അതിനനുസരിച്ചാണ് ഉമ്മയുടെ മുഖത്ത് സന്തോഷം ( കാരണം മനസ്സിലാകാന്‍ കുറെ കാലം വേണ്ടി വന്നു - തന്‍റെ കുട്ടിയുടെ മതിമറന്നുള്ള സന്തോഷത്തിന്‍റെ ആഴം ആണ് കൂടുതല്‍ ചളി പുരളുന്നത് )  അന്ന് രാത്രി ഉറങ്ങുമ്പോള്‍ മനസ്സ് നിറയെ നാളെ പോകുന്ന വിരുന്നാണ് മാമടെ വീട്ടില്‍ എത്തിയാല്‍ പിന്നെ വീണ്ടും ആര്‍മാതിക്കല്‍ - മാമാട്ത്തെ വല്ലിമ്മ തരുന്ന ഒരു രൂപ ദുട്ടും സ്വപനം കണ്ടു കൊണ്ട് ഒരു മയക്കം . ഒരിക്കലും മടങ്ങി വരാത്ത ആ സുന്ദര ശില്പങ്ങള്‍ക്ക് മുന്നില്‍ നമിച്ചു കൊണ്ട് ഇതു സമര്‍പ്പിക്കുന്നു. 

അഭിപ്രായങ്ങള്‍

  1. kalaki nalla ormakalileku nee veendum koootti kondu poyi..thanks..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍1/05/2016 12:49:00 AM

    ഒരു ഫോട്ടോ തപ്പി വന്നപ്പോളാണ് ഇത് കണ്ടത്.... ഒരു പക്ഷേ വായിച്ചില്ലായിരുന്നെങ്കില്‍ വലി നഷ്ടമായി പോയേനെ.....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌