ജീവിതം


ജീവിതം 
ഒരു നിഴല്‍ മാത്രം കൂട്ട്,
ഏകാന്തപധികനായ്,
മൂകമായ രാഗമായ്,
മൌനം ജീവിത ഗന്ധിയായ് - 
എന്നകതാരില്‍ നിറയുന്നു 

അര്‍ത്ഥമെന്തന്നാരോ ചോദിപ്പൂ ;
ഉത്തരമറിയില്ലെന്നുള്ള ഉത്തരം !
അറിയുമോ ... നീ ആരാണ് ?
ഞാനറിയും ഞ ങ്ങളറിയുന്നത്. 
ആരറിയും സ്വത്വത്തെ?
ഉണ്മയെന്ന സത്യമോ കളങ്കിതവും. 

മരണം അഭ്രപാളികളില്‍, 
നിമിഷങ്ങള്‍ക്ക് യുഗദൈര്‍ഖ്യം.
എരിയുന്ന കനലിലെ ഉരുകിയ ജീവിതം - 
സരസനായ് ... ഉന്മാദനായ്.
കാവില്‍ പഥികനായ് 
ഞാന്‍ തളര്‍ന്നുറങ്ങി.  !!!

ജീവിതവും മരണവും -
ഒരുറക്കവും പിന്നൊരുണര്‍വും.
ജീവിതം നിഴല്‍ മാത്രം കൂട്ട്-  
മരണമോ അനശ്വരത...!!!

അഭിപ്രായങ്ങള്‍

  1. ജീവിതത്തിനു കൂട്ടായി നിഴല്‍ കൂടെയുണ്ടെന്ന ആശ്വാസം !!??
    അനശ്വരമായ ലോകത്ത് നശ്വരമായ ജീവിത‍വഴിയിലെ നന്മകള്‍ കൂടെയുണ്ടാവട്ടെ ...

    എല്ലാം ഒന്ന് കണ്ണോടിച്ചു. സര്ഗാത്മകത നിലനിര്‍ത്തുന്നു വരികള്‍ക്കിടയില്‍ .. ആശംസകള്‍
    പ്രവാസജീവിതം എഴുത്തിനു തടസ്സമാവാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌