ജീവിതം
ജീവിതം
ഒരു നിഴല്‍ മാത്രം കൂട്ട്,
ഏകാന്തപധികനായ്,
മൂകമായ രാഗമായ്,
മൌനം ജീവിത ഗന്ധിയായ് -
എന്നകതാരില്‍ നിറയുന്നു
അര്ത്ഥമെന്തന്നാരോ ചോദിപ്പൂ ;
ഉത്തരമറിയില്ലെന്നുള്ള ഉത്തരം !
അറിയുമോ ... നീ ആരാണ് ?
ഞാനറിയും ഞ ങ്ങളറിയുന്നത്.
ആരറിയും സ്വത്വത്തെ?
ഉണ്മയെന്ന സത്യമോ കളങ്കിതവും.
മരണം അഭ്രപാളികളില്‍,
നിമിഷങ്ങള്‍ക്ക് യുഗദൈര്ഖ്യം.
എരിയുന്ന കനലിലെ ഉരുകിയ ജീവിതം -
സരസനായ് ... ഉന്മാദനായ്.
കാവില്‍ പഥികനായ്
ഞാന്‍ തളര്‍ന്നുറങ്ങി. !!!
ജീവിതവും മരണവും -
ഒരുറക്കവും പിന്നൊരുണര്വും.
ജീവിതം നിഴല്‍ മാത്രം കൂട്ട്-
മരണമോ അനശ്വരത...!!!
ജീവിതത്തിനു കൂട്ടായി നിഴല്‍ കൂടെയുണ്ടെന്ന ആശ്വാസം !!??
മറുപടിഇല്ലാതാക്കൂഅനശ്വരമായ ലോകത്ത് നശ്വരമായ ജീവിതവഴിയിലെ നന്മകള് കൂടെയുണ്ടാവട്ടെ ...
എല്ലാം ഒന്ന് കണ്ണോടിച്ചു. സര്‍ഗാത്മകത നിലനിര്‍ത്തുന്നു വരികള്‍ക്കിടയില്‍ .. ആശംസകള്‍
പ്രവാസജീവിതം എഴുത്തിനു തടസ്സമാവാതിരിക്കട്ടെ