തണല്‍ - ഒരു വായന

വേദന കൊടുത്തു 
നീ മണ്ണില്‍ നീയായി 
നിന്‍റെ ഉമിനീരിനായി 
അവര്‍ ചോര നീരാക്കി 
നിന്‍റെ അട്ടഹാസങ്ങള്‍ക്കവര്‍ 
താരാട്ടായി - എന്നിട്ടും 
ഉത്തരംമുട്ടും വരെ 
നിനക്ക് നൂറു ചോദ്യങ്ങളായിരുന്നു. 
ചിലതിനെല്ലാം നീ കീറി കരഞ്ഞിരുന്നു. 

വെയിലില്‍ നിനക്ക് തണലായി
മഴയില്‍ നിനക്ക് കുടയായി 
ഈറനില്‍ അവര്‍ കുളിരുമായി 
കാലിലെ  ചെരുപ്പുമായി.
നിന്‍റെ പൊരിയുന്ന വയറിനു 
അവര്‍ രുചികളെ തന്നെ മറന്നു.
ഇരുട്ടിലെ മെഴുകു പോലെ 
പ്രകാശത്തില്‍ അവര്‍ ഉരുകിയൊലിച്ചു. 

നിനക്കായി മാത്രം 
അവരൊരുപാടു സ്വപ്‌നങ്ങള്‍ മറന്നു 
നിന്‍റെ താല്പര്യങ്ങളും 
സ്വപ്നങ്ങളും എന്നുമവര്‍- - 
ക്കൊരു ഹരമായി.
ഹാരമായതവര്‍  നിന്നിലണിയിച്ചു 

കാലങ്ങള്‍ നിന്നെ 
മാറി വിളിച്ചുകൊണ്ടിരുന്നു 
ജീവിതത്തിനു താളം കിട്ടിയപ്പോള്‍ 
നിന്‍റെ രൂപവും മാറി.

ആദ്യം ഉമ്മറക്കോലായില്‍  നിന്നും 
പിന്നെ അകത്തളങ്ങളില്‍ നിന്നും 
നരച്ച മുടികളെയും 
കൊരക്കുന്ന ശബ്ദങ്ങളും 
ഇല്ലാതായി 
തിളങ്ങുന്ന പത്രാസിലവര്‍ 
നിനക്കഹിതങ്ങളായി 
പരാതികളില്ലാതെ 
നിനക്ക് വേണ്ടി മാത്രം 
അവരുടെ കയ്യിലെ ദസ്ബിയിലെ 
മണികള്‍ക്കൊത്തു ചുണ്ടുകള്‍  മന്ത്രിച്ചു.

അവസാനം അതും 
നീ അറിഞ്ഞില്ല 
പത്ര താളിലെ ചരമ വാര്‍ത്തകള്‍ 
നിന്നെ അറിയിക്കും വരേയ്ക്കും 
നിന്നെ ജീവനായിരുന്ന 
നിനക്ക് വേണ്ടി ജീവിച്ച 
ആ രണ്ടു ജന്മങ്ങള്‍ 
ആശയറ്റ് വൃദ്ധസദനങ്ങളില്‍ 
പരാതിയില്ലാതെ 
യാത്രയായി 

ഇനി നീ മാത്രം 
നിനക്കായി ഇനി ഒരു 
പ്രാര്‍ഥനയും വായുവിലുയരില്ല 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌