തെറ്റുകള്‍
ആദ്യമാദ്യം തെറ്റിയത്
"അ" എന്ന ഒരക്ഷരമായിരുന്നു.
തിരുത്തുകള്‍ അവന്‍ നോക്കിയതുമില്ല.
വളരും തോറും
പുകച്ചുരുളുകളും
മോന്തിക്കുടിക്കലും തിരുകലും
എല്ലാമവനച്ചനില്‍ നിന്നും പഠിച്ചു.
മറകളും ചുമരുകളും
പറ്റിയുള്ള തള്ള കോഴിയുടെ
യാത്രകളില്‍ പിന്നീടെല്ലാം പിഴച്ചു.
തെരുവില്‍ പിന്നെയെല്ലാം
അവന്നു ഇണകള്‍ മാത്രമായി
അതിനാലാവണം
സ്വന്തം ചുവപ്പില്‍ പിറന്ന
മുലകളില്‍ അവന്ന്‍ കാമം വന്നത്.
അങ്ങിനെയാണ് അവന്‍
ആദ്യമായി "ആസ്വദിച്ചതും"
പിന്നെടവനറിയാതെ ഒരച്ചനായതും.
അറിയാതെ അമ്മയായ സഹോദരിയും !!!
പൂവനും പിടയും
ചോരതുപ്പി മരിച്ചതും
വെറും വാര്‍ത്തയായി.
കാരണം അവന്നറിയാം
ആദ്യം പിഴച്ചത്
അമ്മയിലെ "അ"യും
അന്ന് മരിച്ചത് അവനിലെ
"അ"യുമായിരുന്നു.
"അ" എന്ന ഒരക്ഷരമായിരുന്നു.
തിരുത്തുകള്‍ അവന്‍ നോക്കിയതുമില്ല.
വളരും തോറും
പുകച്ചുരുളുകളും
മോന്തിക്കുടിക്കലും തിരുകലും
എല്ലാമവനച്ചനില്‍ നിന്നും പഠിച്ചു.
മറകളും ചുമരുകളും
പറ്റിയുള്ള തള്ള കോഴിയുടെ
യാത്രകളില്‍ പിന്നീടെല്ലാം പിഴച്ചു.
തെരുവില്‍ പിന്നെയെല്ലാം
അവന്നു ഇണകള്‍ മാത്രമായി
അതിനാലാവണം
സ്വന്തം ചുവപ്പില്‍ പിറന്ന
മുലകളില്‍ അവന്ന്‍ കാമം വന്നത്.
അങ്ങിനെയാണ് അവന്‍
ആദ്യമായി "ആസ്വദിച്ചതും"
പിന്നെടവനറിയാതെ ഒരച്ചനായതും.
അറിയാതെ അമ്മയായ സഹോദരിയും !!!
പൂവനും പിടയും
ചോരതുപ്പി മരിച്ചതും
വെറും വാര്‍ത്തയായി.
കാരണം അവന്നറിയാം
ആദ്യം പിഴച്ചത്
അമ്മയിലെ "അ"യും
അന്ന് മരിച്ചത് അവനിലെ
"അ"യുമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നന്ദി സുഹൃത്തേ - വീണ്ടും വരിക