ഏകാന്തത

ആളൊഴിഞ്ഞ വീട്ടിലെ വരാന്തയിലെ  ഏകാന്തത മനസ്സിലെ ആകുലതയോടു  കൂടിച്ചേരുമ്പോള്‍ ഖല്‍ബിലെ കോണില്‍ ഉണ്ടാകുന്ന നീറല്‍ പലപ്പോഴും കണ്ണുകള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായി അരുവിയായിട്ടുണ്ടാകും. ക്ലാസ്സുകളിലെ പുസ്തകതാളുകളില്‍ ഒളിപ്പിച്ചു വച്ച പല പ്രണയങ്ങളും നഷ്ടങ്ങളായി മാറുന്നത് ഒരു പാടു കാലത്തിനിപ്പുറം ഇത്തരം ഏകാന്തതയുടെ ഒഴിഞ്ഞിടങ്ങളില്‍ നീറുമ്പോള്‍ ആയിരുക്കും. ഇവിടെ മരണം വരെ വന്നു കയറാന്‍ ഇനി ചില തോന്നലുകള്‍ക്കായി കാത്തു നില്‍ക്കേണ്ടിപോലും വരികയില്ല,

 ഈ ചിത്രങ്ങള്‍ ഫ്രെയിമില്‍ മാത്രം ഭംഗിയും യാഥാര്‍ഥ്യത്തില്‍ അഭംഗിയായും രേഖപെടുത്തുന്നു. നിഴലുകള്‍ പോലും കൂട്ടിനില്ലാത്ത ഒരു തരം നിശംബ്ദത അതിബഹളത്തില്‍
പ്പെട്ട കുഞ്ഞിനേക്കാള്‍ പേടി പെടുത്തും. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌