തിരുകുറിപ്പുകള്‍

പ്രസംഗിച്ചു പ്രസംഗിച്ചു  ഞാനിന്നു ഒരു വലിയ സാമൂഹ്യസേവകനാണ്.
എന്‍റെ നാക്കിനെ തന്നെ രാഷ്ട്രീയത്തിനും പേടിയാണ് - വലിയ ഒരു സമൂഹം എന്‍റെ പിന്നിലുണ്ട് എന്ന വിചാരം എന്നെ ഒരു വലിയ അഹങ്കാരിയാക്കി പക്ഷെ ഞാനതിനെ സേവനമെന്ന മേലാപ്പിട്ടു മൂടിയിരിക്കയാണ്. 

സമ്പാദിച്ചു സമ്പാദിച്ചു  ഞാനിന്നു ജന്മിയാണ് - പക്ഷെ അഞ്ചോ പത്തില്‍ കാര്യങ്ങള്‍ തീരുന്ന പാവങ്ങള്‍ക്ക് ഞാന്‍ എന്നും ഒരു അത്താണി ആണ് - വെറുതെ ഒരു ഗമ. 
മുന്‍ നിരയില്‍ സീറ്റ് കിട്ടാത്തത് കൊണ്ട് പാവങ്ങളുടെ വക്താവിനെ തഴഞ്ഞു എന്ന പേരില്‍ ഞാന്‍ പോകാറുമില്ല. ആയിരം കണ്ണുകള്‍ക്ക്‌ നടുവിലേ എന്‍റെ കൈകള്‍ പാവങ്ങളിലേക്ക് നീളൂ അല്ലെങ്കില്‍ ഫ്ലാഷ് ലൈറ്റുകള്‍ മിന്നണം എന്നത്  എന്‍റെ ഒരു വീക്ക്നെസ്സാണ്.

പ്രമാണികള്‍ വന്നാല്‍ എന്‍റെ വീട്ടില്‍ തന്നെ ആദ്യം വരണം അല്ലെങ്കില്‍ പൊതിയുടെ കനം കുറയും ചിലപ്പോള്‍ തീരെ ഇല്ലാതെയാവും. കമ്മിറ്റികളില്‍ ഞാന്‍ എന്നും ഉയരക്കാരനാകും - വേറെയൊന്നുമല്ല നാട്ടില്‍ അത്ര മോശക്കാരനല്ലല്ലോ ഞാന്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നടക്കാന്‍ ചില തളപ്പുകള്‍ മാത്രമാണ്.

ചിലര്‍  മൊയലാളീ എന്ന് നീട്ടി വിളിക്കുമ്പോള്‍ എന്‍റെ മനസ്സിലെ സുഖം അതൊന്നു വേറെ തന്നെ - സേവന തല്‍പരത എന്‍റെ ജീവവായു പോലെയാണ് എങ്കിലും അതിനു മുന്നില്‍ നിന്നും ഞെളിഞ്ഞു നടക്കാന്‍ ഈ പണം ഒരു വലിയ സംഭവം തന്നെ. 

എന്‍റെ നാക്കിലെ തേന്‍ പുരട്ടിയ വാക്കുകള്‍ എന്നും എനിക്ക് ആരാധകരെ തന്നു പ്രത്യേകിച്ച് ഒരുപാടു യുവതികളെ. അവരെ കാണുമ്പോള്‍ എന്‍റെ നാക്കും പഞ്ചാരയാകും, അവരുടെ നിമ്ന്നോന്നതികള്‍ കണ്ണിനും ഒരു കുളിരാണല്ലോ.  വീട്ടിലെ പാതിയെ കുറിച്ച് ഓര്‍ത്താല്‍ കലിയാണ്, ഒരു താടക. 

അങ്ങിനെയിരിക്കേ പുഴക്കടവില്‍ തന്നെ പണിയണം ഒരു മാളിക, പക്ഷെ അത് മ്മടെ ചെത്തുകാരന്‍ മേപ്പന്‍റെ കൂരയാണ് അവിടെ - പിന്നെ ഒന്നും ആലോചിച്ചില്ല ഒരു പുതിയ രണ്ടു മുറിയുള്ള ഒരു സിമന്‍റ് കൂടാരം അങ്ങ് കയറ്റി ഇപ്പുറത്ത് - താക്കോല്‍ നാലാള് കൂടെ  മേപ്പന് കൊടുത്തപ്പോള്‍ പത്രത്തില്‍ പത്രാസോടെ തന്നെ പടവും വന്നു. കുറച്ചു സഫ്രിട്ടിക്കറ്റും "ഉദാരമതി , പാവങ്ങളുടെ അത്താണി, ദാനശീലന്‍"""''  പത്രക്കാര്‍ അങ്ങ് മത്സരിച്ചു എഴുതി പൊലിപ്പിക്കാന്‍. പണ്ട് പത്രത്തില്‍ പടം വരാന്‍ കാശു കൊടുക്കണം ഇന്നവര്‍ വാര്‍ത്തക്ക് വേണ്ടി മണിയറയില്‍ വരെ കയറും അവര്‍ മാത്രമല്ല ചാനലുകളിലും ഇതൊക്കെ തന്നെ വിഷയം. 

മാളികപൊങ്ങി തുടങ്ങിയപ്പോള്‍ ചിലരെല്ലാം മുരണ്ടു , ചക്രം തിരിച്ചപ്പോള്‍ ഹെല്ലാം കെട്ടടങ്ങി, വേറെ ഒന്നും കൂടി പറയണം അത് പൂര്‍ത്തിയാക്കാന്‍ - കാരണം എന്‍റെ ജീവിതത്തില്‍ അത് ഒരു പുതിയ അറിവായിരുന്നു പണത്തിനു മീതെ പറന്ന ചില നക്കി (വി ഐ പി) രാഷ്ട്രീയക്കാര്‍ക്ക് - സ്കൂള്‍ തലം മുതല്‍ കോളേജ്‌ തലം വരെ പല ഗ്രേഡുകളിലായി വേര്‍തിരിച്ചുള്ള പൂവുകളെ രാത്രിയില്‍ വിരിയിപ്പിക്കുക എന്നതായിരുന്നു എന്‍റെ ജീവിതത്തില്‍ ചെയ്ത ഒരു തെറ്റ് - പക്ഷെ ലക്‌ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു അതിനാല്‍ അത് പിന്നീട് വിഷയമേ അല്ലാതായി. 

അങ്ങിനെ പൂമുഖത്തിരുന്നു വറ്റിയ പുഴയിലെ മണല്‍ കൂനക്ക് പിറകില്‍ ഒളിഞ്ഞും തെളിഞ്ഞും കെട്ടി മറിയുന്ന കുമാര-കുമാരികളെ നോക്കി ഇരിക്കവേ പത്രത്തില്‍ ഒരു കോളം - എം ബി ബി എസ്സ് പാക്കേജ് -  അമ്പതു ലക്ഷം .......... അവസാനം ഏറ്റവും കുറവായി കണ്ടത് എം സി എ യുടെ മുപ്പതു ലക്ഷത്തിന്‍റെ പാക്കേജ് മാത്രം - ശരിക്കും വിദ്യാഭ്യാസം വിദ്യകൊണ്ടുള്ള ആഭാസം ആയത് ഓര്‍ത്തു വെറുതെ ഒന്ന് ഊറി ചിരിച്ചു, നാളത്തെ കവലയിലെ പ്രസംഗത്തില്‍ ഒന്ന് കലക്കണം. 

കൂട്ടുകാരനാണ് പറഞ്ഞത് ഇത്രയും വലിയ വീട്ടിലെ മുകള്‍ ഭാഗം എന്തിനു വെറുതെ ഒഴിച്ചിടണം - അങ്ങിനെ തുടങ്ങി പേയിംഗ് ഗെസ്റ്റ് - കൂട്ടുകാരന്‍ ഒരു കാര്യം കൂടി പറഞ്ഞു തന്നു - ഏറിയാല്‍ ഒന്ന് രണ്ടു മാസത്തേക്ക് മാത്രം കൊടുത്താല്‍ മതി അതിനേക്കാള്‍ കൂടുതലായി വേണ്ടവര്‍ക്ക് കൊടുക്കരുതെന്ന് പറഞ്ഞത് പിന്നീടാണ് മനസ്സിലായത്‌..; എല്ലാം ഹൈ ക്ലാസ് വണ്ടികള്‍ - എല്ലാവരും കപ്പിള്‍സ് ഒന്ന് രണ്ടു മാസം താമസിച്ചു മടങ്ങുന്നവര്‍ ചിലെരെല്ലാം ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രം. കൂട്ടുകാരന്‍ പിന്നീട് പറഞ്ഞു തന്നു പഠിക്കാനെന്നും മറ്റും പറഞ്ഞു വരുന്ന വീ ഐ പ്പികളുടെ മക്കളും അവരുടെ സെറ്റപ്പുമാണവര്‍....

അപ്പോഴാണ്‌ കല്യാണം കഴിച്ചു കുട്ടികള്‍ ഇല്ലാത്തവരോട് ആദരവു തോന്നിയത്. താഴെ ടീവിക്ക് മുന്നിലെ സോഫയില്‍ വൃതാ ഇരിക്കുന്ന ഭാര്യ എന്ന "പെണ്ണിനോടു" ആദ്യമായി ഒരു ബഹുമാനം തോന്നിയതും അവളെ തഴുകാന്‍ കൈകള്‍ ചലിച്ചതും. 

അന്ന് മുതല്‍ മനസ്സില്‍  കുറ്റബോധം തുടങ്ങി - പിന്നെ തിരുത്തലുകള്‍ക്കായി ഞാന്‍ തല പുകഞ്ഞു - എന്തോ നനുത്ത സ്പര്‍ശം ഏറ്റപ്പോള്‍ ഞാന്‍ പതിയെ തിരിഞ്ഞു നോക്കി, അതെ എത്രയോ നാള്‍ക്കു മുന്നേ എന്‍റെ പാതിയായി വന്നവള്‍ ശരിക്കും ഒരു റാംപിലെ താളത്തോടെ എന്‍റെ ജീവിത്തിലെ നന്മകളെ വിളിക്കുന്നു. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌