യതീം (എന്‍റെ വിവര്‍ത്തനം) ഭാഗം ഒന്ന്
(പ്രശസ്ഥ അറേബ്യന്‍ സാഹിത്യ കാരന്‍ ബഹുമാനപെട്ട മുസ്തഫാ ലുതുഫില്‍ മന്‍ഫലൂത്തി എഴുതിയ യതീം എന്ന കഥയുടെ ഒരു വിവര്‍ത്തനം ആണിത്. എന്‍റെ വാക്കുകളുടെ അടക്കി വക്കലുകളില്‍ പൊട്ടി പൊടിഞ്ഞിട്ടുണ്ട് ഈ കഥയുടെ യഥാര്‍ത്ഥമായ അനുഭൂതി. എന്‍റെ എഴുതാനറിയാത്ത ഒഴുക്കില്ലാത്ത ശ്രമങ്ങള്‍ ഒരു പക്ഷെ മൂല കൃതിയോടു വലിയ അപരാതം തന്നെയായിരിക്കാം ചെയ്യുന്നത് എന്നാലും ഉന്നതമായ ഭാഷാ സാഹിത്യ ശൈലിയില്‍ തന്നെ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഈ കഥയെ എന്‍റെ എഴുത്തിന്‍റെ ശൈലി കൊണ്ട് ആരും വിലയിരുത്തരുത്. ഇത് എന്‍റെ ആദ്യത്തെ തര്‍ജമയാണ് - ഒരു ശ്രമം എന്നതിലുപരി ഒന്നും തന്നെ അവകാശപെടാനില്ലാത്ത ഒരു എഴുത്ത് മാത്രാണ്. ഈ മഹത്തായ എഴുത്ത് കാരനെ ഞാന്‍ പിന്നീട് വിശദമായി തന്നെ പരിജയപ്പെടുത്തണം എന്നഗ്രവും ഉണ്ട്)
എന്‍റെ വീട്ടില്‍ നിന്നും അതിദൂരമല്ലാതെ തന്നെയുള്ള അയല്‍വീട്ടിലെ മുകളിലത്തെ മുറിയില്‍ - ആ വീടിന്‍റെ ജനല്‍ പാളികള്‍ തുറന്നിരിക്കുന്നത് എന്‍റെ ഓഫീസ് മുറിയുടെ നേരെ തന്നെ ആയിരുന്നു; കാഴ്ചയില്‍ പത്തൊമ്പത് അല്ലെങ്കില്‍ ഇരുപത് കഴിഞ്ഞിട്ടില്ലാത്ത ഒരു യുവാവ് താമസമാക്കിയിരുന്നു. മിസിറിലെ ഏതോ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരിക്കുമെന്നു ഞാന്‍ നീരീക്ഷിച്ചു. ഒരു നാള്‍ ആ യുവാവ് - ക്ഷീണിച്ച, മെലിഞ്ഞ അവന്‍ ആ മുറിയുടെ മൂലയില്‍ കത്തുന്ന വിളക്കിന്നഭിമുഖമായി ഇരുന്നു എന്തോ കുത്തിക്കുറിക്കുന്ന പോലെ അല്ലെങ്കില്‍ വെറുതെ താളുകള്‍ മറിക്കുന്നതായി കാണപെട്ടു. പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കയായിരിക്കാം എന്ന് കരുതി ഞാനത്ര ഗൗനിച്ചില്ല.
എന്‍റെ വീട്ടില്‍ നിന്നും അതിദൂരമല്ലാതെ തന്നെയുള്ള അയല്‍വീട്ടിലെ മുകളിലത്തെ മുറിയില്‍ - ആ വീടിന്‍റെ ജനല്‍ പാളികള്‍ തുറന്നിരിക്കുന്നത് എന്‍റെ ഓഫീസ് മുറിയുടെ നേരെ തന്നെ ആയിരുന്നു; കാഴ്ചയില്‍ പത്തൊമ്പത് അല്ലെങ്കില്‍ ഇരുപത് കഴിഞ്ഞിട്ടില്ലാത്ത ഒരു യുവാവ് താമസമാക്കിയിരുന്നു. മിസിറിലെ ഏതോ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരിക്കുമെന്നു ഞാന്‍ നീരീക്ഷിച്ചു. ഒരു നാള്‍ ആ യുവാവ് - ക്ഷീണിച്ച, മെലിഞ്ഞ അവന്‍ ആ മുറിയുടെ മൂലയില്‍ കത്തുന്ന വിളക്കിന്നഭിമുഖമായി ഇരുന്നു എന്തോ കുത്തിക്കുറിക്കുന്ന പോലെ അല്ലെങ്കില്‍ വെറുതെ താളുകള്‍ മറിക്കുന്നതായി കാണപെട്ടു. പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കയായിരിക്കാം എന്ന് കരുതി ഞാനത്ര ഗൗനിച്ചില്ല.
ശൈത്യകാലത്തിലെ തണുത്ത രാത്രിയില്‍ നേരം പാതിരാ കഴിഞ്ഞിരിക്കുന്നു, ഞാന്‍ വീട്ടിലേക്കു മടങ്ങി വരവേ എന്‍റെ ഓഫീസ് റൂമില്‍ നിന്നും ഞാന്‍ എന്‍റെ കണ്ണിനെ അവിടേക്ക് ചുമ്മാ പായിച്ചു. പതിവ് പോലെ തന്നെ ആ അരണ്ട വെളിച്ചത്തില്‍ അവന്‍ ഇരിക്കുന്നുണ്ട്. ചിരാതിന്നഭിമുഖമായി ഇരിക്കുന്ന അവന്‍ പുസ്തകതാളുകളില്‍ തലയമര്‍ത്തി ഇരിക്കുന്നു. ചിലപ്പോള്‍ പഠനത്തിന്‍റെ ആലസ്യതയില്‍ ഉറക്ക ക്ഷീണം കൊണ്ടാകണം അവന്‍ അങ്ങിനെയിരിക്കുന്നത് എന്ന് ഞാന്‍ കരുതി. ഒരു പക്ഷെ ഉറക്കത്തിന്‍റെ നേര്‍ത്ത ആവരണം അവനെ വിരിപ്പിലേക്ക് പോകാന്‍ അനുവദിച്ചിട്ടുണ്ടാകില്ല. ഞാന്‍ നോക്കി നില്‍ക്കെ പെട്ടെന്നവന്‍ പുസ്തക താളുകളില്‍ നിന്നും തലയുയര്‍ത്തി; അവന്‍റെ രണ്ടു കണ്ണുകളും കണ്ണീരണിഞ്ഞിരുന്നു; ആ പുസ്തക താളുകളും കണ്ണീരില്‍ കുതിര്‍ന്നിരുന്നു. അധികം താമസിച്ചില്ല അവന്‍ പേനയും മറ്റും എടുത്തു ഉറക്കത്തിന്‍റെ ആവരണത്തിലേക്ക് തന്നെ മടങ്ങി.
ആ കാഴ്ച്ച, നിശബ്ധമായ ഈ തണുത്ത പാതിരാവില്‍ എന്നെ വല്ലാതെ ഉലച്ചു. ആ പാവം നിരാശനായ യുവാവ് - നഗ്നമായ ഈ തണുപ്പിനെ അകറ്റാനുള്ള തീയോ മറ്റോ ഇല്ലാതെ ഏകനായി ആ റൂമില്‍ ജീവിതത്തിലെ പ്രയാസങ്ങളും മനക്ലേശങ്ങളും അവനോടു പരാതി പറയുന്നുണ്ടാകും. അതും ഈ ചെറു പ്രായത്തില്‍ തന്നെ. അവന്നടുത്ത് ഒരു പരിചാരികയോ ഒരു സഹായിയോ ഇല്ലായിരുന്നു. "ഈ ഭീഗരമായ കാഴ്ചക്ക് പിന്നില്‍ തന്‍റെ അവയവങ്ങളെ ഉരുക്കി കളയുന്ന ഒരു ക്രൂര മുഖം പതിയിരിക്കുന്നുണ്ട് തീര്‍ച്ച, ആ മുഖം അവന്‍റെ ശരീരത്തെ നിരാശയുടെ വലയില്‍ ചുറ്റപ്പെട്ടിരിക്കുന്നു" ഞാന്‍ സ്വയം എന്നോടു തന്നെ പറഞ്ഞു. ആ കാഴ്ചയില്‍ ഞാന്‍ സ്തബ്ദനായി നില്‍ക്കവേ അവന്‍ തന്‍റെ പുസ്തകം മടക്കി തന്‍റെ വിരിപ്പിലേക്ക് മടങ്ങി. ഞാനും എന്‍റെ കിടപ്പറയിലേക്ക് ചുരുണ്ടുകൂടി. പക്ഷെ എനിക്കറിയാം ഈ രാവിന്‍റെ കറുപ്പിനെ പുലരിയുടെ വെള്ള അവയുടെ നാവു കൊണ്ട് ചുരുട്ടികൂട്ടാന്‍ മാത്രമുള്ള സമയമേ അവശേഷിക്കുന്നുള്ളൂ എന്ന്.
പിന്നീട് പലരാത്രികളിലും ഞാനവനെ കണ്ടു, ഒന്നുകില്‍ കരഞ്ഞു തളര്‍ന്നു അല്ലെങ്കില്‍ തല ചുമരില്‍ ഇടിക്കുന്നവനായിട്ടു, അതുമല്ലെങ്കില്‍ വിരിപ്പില്‍ തേങ്ങി കരയുന്ന ഒരു രൂപമായി, പലപ്പോഴും റൂമില്‍ വച്ചടി വച്ച് വിഹ്വലമായ മുഖമായിട്ടു - അങ്ങിനെ തളരുമ്പോള്‍ അവന്‍ കസേരയിലേക്ക് കരഞ്ഞു കൊണ്ട് വീഴും. മനസ്സലിയിക്കുന്ന ഈ കാഴച്ചകള്‍ എന്നെ ആലോസരപ്പെടുത്തികൊണ്ടിരുന്നു. അവന്‍റെ കരച്ചലില്‍ ഞാന്‍ കരഞ്ഞു, അവന്നു വേണ്ടി ഞാന്‍ വേദനിക്കുന്നു, പലപ്പോഴും ദുഖങ്ങള്‍ പങ്കുവക്കുന്ന ഒരു കൂട്ടുകാരനായി ആ മുറിയിലേക്ക് കടക്കാന്‍ പോലും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അവനിഷ്ടമില്ലാത്ത ഒരു കാര്യം ഞാനാദ്യം ചെയ്യുന്നതിനെ വെറുത്തില്ലായിരുന്നുവെങ്കില്‍ അവന്‍റെ മനസ്സിലുള്ള രഹസ്യ ദുഃഖത്തില്‍ ഞാനും പങ്കു ചേരുമായിരുന്നു. ഈ ലോകത്തോട് തന്നെ അവന്‍ അതൊക്കെ മറച്ചുപിടിച്ചു.
(ബാക്കി ഭാഗം അടുത്ത അദ്ധ്യായത്തില്‍)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നന്ദി സുഹൃത്തേ - വീണ്ടും വരിക