പ്രണയം


അന്ന് ഒന്നുമേ സംസാരിച്ചില്ല
ഇഷ്ടം മനസ്സില്‍ നിറച്ചു നടന്നു 
കാണാറുണ്ട്‌ കണ്ണ് നിറയെ 
കേള്‍ക്കാന്‍ കൊതിക്കുമ്പോള്‍ 
ഒന്നുമേ പറയാനുമായില്ല 





മറകള്‍ക്കപ്പുറത്ത് കയ്യെത്തും ദൂരെ 
കാണാതെ കനവു നിറയെ കണ്ടും
അങ്ങും ഇങ്ങും ഓരോ വെട്ടം കണ്ടും 
കൊതിയോടെ തന്നെ നോക്കിയിരുന്നു




അവസാനിക്കുന്നുണ്ടായിരുന്നു കാലങ്ങള്‍
അത് പോലെ പലതും വന്നിരുന്നു
കല്യാണ ക്കുറി കിട്ടിയപ്പോള്‍ 
കൂടുതല്‍ ദുഃഖം ചങ്കില്‍ തന്നെ തളം കെട്ടി 
കരയാനന്നു പേടി തോന്നി. 



ആളുകള്‍ അധികം ഇല്ലാത്ത നേരം 
കല്യാണവീട്ടില്‍ മണവാട്ടിക്കു 
കൂട്ടുകാര്‍ക്കൊപ്പം ഒരു ഗിഫ്റ്റും വാങ്ങി 
പിന്നെ കണ്മുന്നില്‍ നടന്നതൊന്നും
മനസ്സില്‍ നിന്നില്ല,
നിറഞ്ഞു നിന്നത് ആ മുഖം മാത്രം 


മണലാരുണ്യത്തില്‍  പിന്നെ 
അതെല്ലാം മങ്ങിയും പൊങ്ങിയും
ചാഞ്ചാടി കൊണ്ടിരുന്നു. 
നാട്ടിലെ പച്ചപ്പിലെ വിസിറ്റില്‍ 
പലപ്പോഴും വിശേഷങ്ങള്‍ അറിഞ്ഞു 

പിന്നെ കല്യാണം കടങ്ങള്‍
പാര്‍ട്ടികള്‍ ജോലികള്‍
അതിന്നിടക്ക്‌ അകലത്തില്‍ 
ഒരു പാടു കാതങ്ങള്‍ക്കപ്പുറത്ത് 
ഇരുന്നുകൊണ്ട് കയ്യിനുള്ളില്‍
വന്നു, പിന്നെ വാചാലമായി 





പതിയെ അകലങ്ങളില്‍ നിന്നും
മനസ്സുകളിലേക്ക് കത്തി പടര്‍ന്നു
ഒരുനാള്‍ വേരോടെ പിഴുതെറിയേണ്ടി 
വരുമെന്നാലും ആഴങ്ങളില്‍
നനവുകളില്‍  പറ്റി തന്നെ പടര്‍ന്നു. 






അന്ന് അടുത്തായിരുന്നപ്പോള്‍ 
കേള്‍ക്കാന്‍ കഴിയാത്തതും 
ഇന്നകലങ്ങളില്‍  നിന്നും 
കാതിലൂടെ മനസ്സിലേക്ക് 

പിന്നെ കലമ്പലും കൊഞ്ചലും 
വാശിയും തര്‍ക്കവും
ഭീഷണിയും വീരവാദവും 
ഉറക്കലും ഉറങ്ങലും 
വേദനയും ഞരക്കവും
കുറുമ്പും കുറുകലും

എവിടെയെത്തും എന്നതും 
എന്തിനെന്നുമെന്നതും 
ഉത്തരം തരാതെ വീണ്ടും
കാലങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌