നീതി നിഷേധം അഥവാ പുതിയ നീതി

ഹാദിയ .......
നിന്നെ ഞങ്ങൾക്കൊന്നും മനസ്സിലാകില്ല 
കാരണം ഞങ്ങളാരും ബുജിയല്ല 

ഹാദിയ,
കോടതി,
എൻ ഐ എ,
ഹേബിയസ് കോർപസ്,
ചാനൽ ചർച്ചകൾ,
അവകാശം  
ഇതൊക്കെ എന്തോ ശംബ്ദങ്ങൾ 

മനുഷ്യാവകാശവും 
മതാവാകാശവും 
കൊമ്പു കോർക്കുന്ന വാക്കുകളാൽ 
സ്‌നേഹമനസ്സുകളിൽ
വരമ്പുകൾ കെട്ടി തുടങ്ങി.

അച്ഛനെന്നാൽ 
തിരിച്ചു വരാത്ത മകളെ നോക്കി 
ജീവിതം കൊണ്ട് കോടതികളിൽ 
വിലപിച്ചു കരയുന്ന വെറും ശരീരം 

അമ്മയെന്നാൽ 
നൂറായിരം അർഥങ്ങൾ കൊടുത്തും 
അർത്ഥമില്ലാത്ത പദമായി 
മാറിയിരിക്കുന്നു. 

ഇവിടെ എന്ത് വിധിക്കണം 
എന്നറിയാതെ ജഡ്ജി 
ജീവനില്ലാത്ത നിയമങ്ങളെ 
വ്യാഖ്യാനിച്ചു നീതിക്കായി 
തീർപ്പു കല്പിക്കുന്നു. 

മകളും മകനും 
എന്നും തീരാ വേദന നൽകുന്ന 

സുഖികളും സുഖിയന്മാരും മാത്രമോ ?

തോളിലിരുന്നും 
പറന്നും ചെരിഞ്ഞും 
 എല്ലാം പകർത്തുന്ന 
ക്യാമറ പോലെയായി 
എൻ്റെ മനസ്സും ശരീരവും 

ആസ്വാദനം മാത്രം അറിയുന്ന 
ഞങ്ങൾ തെരുവിൽ മുഴക്കും 
ശബ്ദങ്ങളും ഉയർത്തുന്ന മുഷ്ടികളും 
നിനക്കായി ഉയർത്തും 
എന്നാലും 
ഞങ്ങൾക്കൊന്നും അറിയില്ല 
കാരണം ഞങ്ങൾ ബുജിയല്ല 
വെറും കഥാപാത്രങ്ങൾ മാത്രം 

മലയാള മനസ്സിലെ 
വെറുപ്പിനും അഹങ്കാരത്തിനും 
മുന്നിൽ 
ഞാൻ വീണ്ടും മാപ്പു ചോദിക്കുന്നു. 

ഹാദിയാ 
നന്നെയാർക്കും മനസ്സിലാവില്ല 
പെറ്റമ്മയ്ക്കുപോലും 
പിന്നെയല്ലേ പോറ്റമ്മക്കും 

സ്നേഹം വറ്റാത്ത 
മനസ്സുകളിൽ ഇനിയും 
നീ പ്രതീക്ഷയർപ്പിക്കുക. 

അവസാനം അവരെക്കുറിച്ചു 
നീ ഞങ്ങളെയും അറിയിക്കുക. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌