തിരഞ്ഞെടുപ്പ്
അയാൾ പ്രതീക്ഷയോടെ സംസാരിക്കുന്നു, നാടുനീളെ നടന്നുകൊണ്ടും ചേർത്തുപിടിച്ചു കണ്ണീരൊപ്പിയും ചിരിച്ചും കരഞ്ഞും ചായ കുടിച്ചു ഓടിയും പാടിയും നൃത്തം വച്ചും ചേർത്ത് പിടിച്ചും ഒരു ദേശത്തിൻ്റെ പ്രതീക്ഷയുടെ ഭാരവുമായി ഒറ്റയാൾ പോരാട്ടം നയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയെ ഭാരതമാക്കുന്ന പുതിയ ശബ്ദങ്ങൾ അല്ല വിഭജനത്തിന്റെ വേദനകൾ നാടുനീളെ എല്ലാവരും ആശങ്കയോടെ സംസാരിക്കുന്നു. തിരഞ്ഞെടുപ്പ് പോലുമുണ്ടാകില്ലെന്ന് അങ്കലാപ്പിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും നടന്നുകൊണ്ടിരിക്കുന്ന ഇദ്ദേഹവും ചേർന്ന് ഇന്ത്യ എന്ന മുന്നണി രൂപീകരിച്ചിരിക്കുന്നു. നാളിതുവരെ ഭരിച്ച അഹങ്കാരം കൊണ്ടും അധികാരം കൊണ്ടും പണാധിപത്യം കൊണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനും അനുബന്ധ ഏജൻസികളും ഏകാധിപത്യ ഭരണത്തിനുവേണ്ടി അഹോരാത്രം പാടുപെട്ടു കൊണ്ടേയിരിക്കുന്നു. താടി വാലയ്ക്ക് എന്തും പറയാം എന്തും ചെയ്യാം കമ്മീഷൻ മൗനിയാണ്. ഇനി എന്റെ നാടിന് ഒന്നു രണ്ടു ആഴ്ചകൾക്ക് ശേഷം വിധി വരുന്നു. ചിലപ്പോൾ അത് എന്നെന്നേക്കുമായുള്ള വധശിക്ഷ ആയിരിക്കാം അല്ലെങ്കിൽ പാതി വെന്തു പോയ ഉടലിനെ ജീവിപ്പിക്കാൻ പ്രതീക്ഷയോടെ ജനങ്ങൾ ഇന്ത്യയെന്ന മുന്നണിയിലേക്ക് വെച്ചുകൊടുത്ത ആ വലിയ ഭാരം ആകാം